എല്‍ബിഡബ്ലിയു, ലെച്ച്മി, പതിമൂന്ന് തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാമവാസീസ്.ഇന്ദ്രന്‍സാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്, അസീസ് നെടുമങ്ങാട്, മിഥുന്‍ തുടങ്ങിയ താരങ്ങള്‍ അണി നിരക്കുന്നു.പുതുമുഖങ്ങളായ വിഷ്ണു പ്രസാദും, സാനന്തിയും നായികാ നായകന്മാരായി അരങ്ങേറുന്ന ചിത്രം കൂടിയാണിത്.
ഒരു സാധാരണ ഗ്രാമപ്രദേശവും, ഗ്രാമവാസികളും അവരുടെ രസമുഹൂര്‍ത്തങ്ങളും സങ്കീര്‍ണതകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.കഥ, തിരക്കഥ, സംഭാഷണം നിധിന്‍ നാരായണനും ഛായാഗ്രഹണം രഞ്ജിത്ത് മുരളിയും നിര്‍വ്വഹിക്കുന്നു.യു നാരായണന്‍ നായര്‍, രഞ്ജിത്ത് മാവേലിക്കര, ഷാഹിദ ബഷീര്‍, അഭിറാം നിധിന്‍ എന്നിവരുടെ വരികള്‍ക്ക് ഷാ ബ്രോസ് സംഗീതം പകരുന്നു.പാര്‍വ്വതി സിനിമാസിന്റെ ബാനറില്‍ എന്‍ എസ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ഗ്രാമവാസീസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.