വി കെ പ്രകാശ് സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചിത്രമാണ് 'ഗുലുമാൽ - ദി എസ്കേപ്'. കുഞ്ചാക്കോ ബോബനും, ജയസൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലീംകുമാർ, ദേവൻ, മണിയൻപിള്ള രാജു, നെടുമുടി വേണു, ജഗതി ശ്രീകുമാർ, സുരാജ് വെഞ്ഞാറമ്മൂട്, ബിജുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പുതുമുഖതാരം മിത്രാകുര്യനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ചില തട്ടിപ്പുകളുമായി ജീവിക്കുന്നയാളാണ് ജെറി (ജയസുര്യ). അയാൾ ഇതേ ജോലി ചെയ്യുന്ന രവി വർമ്മ (കുഞ്ചാക്കോ ബോബൻ) എന്നയാളുമായി പരിചയപ്പെടുന്നു. തുടർന്ന് ഇരുവരും ചേർന്ന് ചില വമ്പൻ തട്ടിപ്പുകൾ പ്ലാൻ ചെയ്യുന്നു. ബോസ് എന്ന കള്ളന്റെ ഉപദേശം ഇതിനായി അവർ സ്വീകരിക്കുന്നു. അങ്ങനെ ഒരു എൻ ആർ ഐക്കരനെ പുതിയ ചില പദ്ധതികളുമായി അവർ സമീപിക്കുന്നു. മിത്രാകുര്യൻ ഇതിൽ ജെറിയുടെ സഹോദരിയായി വേഷമിടുന്നു.
** Note :
കുറിപ്പ്: ഗുലുമാൽ - ദി എസ്കേപ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.