നവാഗതരായ ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലോ ദുബായ്ക്കാരന്‍. ആദില്‍ ഇബ്രാഹിം, മാളവിക മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ദുബായിക്ക് പോകാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നാട്ടിന്‍പുറത്തുക്കാരനായ പ്രകാശ് എന്ന ചെറുപ്പക്കാരന്‍ ദുബായിക്ക് പോകാനായി തയ്യാറെടുക്കുന്നതും, അയാള്‍ക്ക് നേരിടേണ്ടി വരുന്ന തടസ്സങ്ങളുമാണ് ചിത്രം പറയുന്നത്. പ്രകാശ് എന്ന കഥാപാത്രത്തെ ആദില്‍ ഇമ്പ്രാഹിം അവതരിപ്പിക്കുന്നു. സലിംകുമാര്‍, സിദ്ധിഖ്, ധര്‍മജന്‍, സുനില്‍ സുഖദ, മാമുക്കോയ, ഇന്ദ്രന്‍സ്, കോട്ടയം നസീര്‍, നോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഞ്ചാടി ക്രിയേഷന്‍സ്, ഹലീമാ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ അഷറഫ് പിലാക്കല്‍, ഹസന്‍ മിയ ആലുവ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഹലോ ദുബായ്ക്കാരന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.