സുരേഷ് നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഇരട്ടജീവിതം. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഷഹനാദ് ജലാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് പെണ്‍കുട്ടികള്‍ സ്കൂള്‍ കാലഘട്ടം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവരില്‍ ഒരാള്‍ കൗമാര പ്രായം മുതല്‍ കാണാതാകുന്നു. ഒരാളുടെ വിവാഹം അതിനിടയില്‍ കഴിയുന്നു. പത്ത് വര്‍ഷം കഴിഞ്ഞ് ഒരു ദിവസം കാണാതായ പെണ്‍കുട്ടി നാട്ടില്‍ തിരിച്ചെത്തുന്നു. എന്നാല്‍ ആ പെണ്‍കുട്ടി പെണ്ണായിട്ടല്ല, ആണായിട്ടാണ് തിരിച്ചെത്തുന്നത്. തുടര്‍ന്ന് ആ നാട്ടിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. അഹ്മദ് മുഈനിദ്ദീന്റെ ഇരട്ടജീവിതം എന്ന പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അത്മജ, ദിവ്യ ഗോപിനാഥ്. ആതിര വി പി,സുജാത സുനേത്രി, സുനിത, ജാസ്മിന്‍ കാവ്യ, ജോളി ചിറയത്ത്, അരുണ്‍ ജി, സുര്‍ജിത്ത് ഗോപിനാഥ്, പ്രതാപന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. അഹ്മദ് മുഈനിദ്ദീന്റെ ഇരട്ടജീവിതം എന്ന പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.എം ജി വിജയ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: ഇരട്ടജീവിതം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.