നടനും അവതാരകനുമായ മിഥുന്‍ രമേശ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി. നവാഗതനായ സതീഷ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് ഷോയായ കോമഡി ഉത്സവത്തിന്റെ ഗ്രൂമര്‍മാരില്‍ ഒരാളാണ് സതീഷ് കുമാര്‍.അനുരൂപ് കൊയിലാണ്ടിയും സര്‍ജി വിജയനുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ അസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇരിട്ടയില്‍ ജോലി ചെയ്യുന്ന അന്‍ഷാദ് എന്ന എസ് ഐയുടെ അനുഭവമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഒരു സസ്‌പെന്‍സര്‍ ത്രില്ലര്‍ ചിത്രമാണിത്. മിഥുന്‍ രമേശിനെ കൂടാതെ തമിഴ് ചലച്ചിത്രതാരം ബോബി സിന്‍ഹ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സലീം കുമാര്‍, ടിനി ടോം, കലാഭവന്‍ പ്രജോദ്, ബിജു കുട്ടന്‍, വിജയ രാഘവന്‍, ഉണ്ണി നായര്‍, സുരഭി, സരസ ബാലുശ്ശേരി, തുഷാര, കനി കുസൃതി, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
നൗഷാദ് ഛായാഗ്രഹണവും, ഫോര്‍ മ്യൂസിക് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. കേരേഡന്‍സ് ഫിലിംസിന്റെ ബാനറില്‍ ഹമീദ് കേരേഡനും സുഭാഷ് വാണിമ്മേലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ശരത് കുമാറും താഹിര്‍ മട്ടാഞ്ചേരിയുമാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍.
** Note :
കുറിപ്പ്: ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.