സജി സുരേന്ദ്രന്റെ സംവിധാനത്തിൽ ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ഭാമ, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ഇവർ വിവാഹിതരായാൽ'. കുഞ്ചുവീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ എസ് ഗോപകുമാർ നിർമ്മിച്ച ഈ ചിത്രം സെൻട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കൃഷ്ണ പൂജപ്പുര ആണ്. എസ് രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം ജി രാധാകൃഷ്ണൻ, എം ജയചന്ദ്രൻ എന്നിവർ ആണ്. പശ്ചാത്തല സംഗീതം മോഹൻ സിതാര നൽകിയിരിക്കുന്നു.
** Note :
കുറിപ്പ്: ഇവർ വിവാഹിതരായാൽ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.