നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രമാണ് ജാനകി ജാനേ. പ്രസ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോണ്‍ട്രാക്ടറായ ഉണ്ണി മുകുന്ദന്റെയും കുടുംബജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിബി മാത്യു അലക്‌സാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ശ്യാമ പ്രകാശ് എം.എസ് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. കോട്ടയം നസീര്‍, ജോണി ആന്റണി, ജോര്‍ജ് കോര, പ്രമോദ് വെളിയനാട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എസ്.ക്യൂബ് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ജാനകി ജാനേ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.