ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രഞ്ജിത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ജോണി വാക്കർ. മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വർഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാതന്തു.
ജോണി വർഗ്ഗീസ് നാട്ടിൽ കൃഷിയായി കഴിയുന്നു. അനിയൻ ബോബി ബാംഗ്ലൂരിൽ പഠിക്കുന്നു. അവധിക്കാലം ചിലവിടാനായി ബോബിയും കൂട്ടുകാരും നാട്ടിലെത്തുന്നു. അവധി കഴിഞ്ഞ് അവർ പോകുന്നതോടെ ജോണി വീണ്ടും ഒറ്റയ്കാക്കാവുന്നു. വിരസത മാറ്റാനായി ജോണി ബാംഗ്ലുരിലെത്തുന്നു. കോളേജിലെ പരിപാടിയുടെ സമയത്താണ് ജോണി അവിടെ എത്തുന്നത്. ചില പ്രത്യേക കാരണങ്ങളാൽ ജോണിക്ക് പരിപാടിയിൽ പങ്കെടുക്കേണ്ടി വരുന്നു. ഇതിനെ തുടർന്ന് അടിപിടി ഉണ്ടാവുകയും ചെയ്യുന്നു. വീണ്ടും പഠിക്കാൻ ജോണി തീരുമാനിക്കുന്നു.
** Note :
കുറിപ്പ്: ജോണിവാക്കർ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.