നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂതന്‍. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ നായകന്‍. കൊച്ചുകുട്ടികളെപ്പോലം നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്.
മംമ്താ മോഹന്‍ദാസാണ് സൗബിന്റെ നായികയായി എത്തുന്നത്. ജോജു ജോര്‍ജ്ജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഒരു നീഗൂഡമായ ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ കഥ പറയുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോയിമാത്യൂ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. ലോകനാഥന്‍ ശ്രീനിവാസന്‍ ഛായാഗ്രഹണവും, സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. ഡോ.വാസുദേവന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കുന്നത്.
** Note :
കുറിപ്പ്: ജൂതന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.