പൃഥ്വിരാജ് നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രമാണ് കാളിയാന്‍. മാധ്യമപ്രവര്‍ത്തകനായ എസ് മഹേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ധേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയണ് ചിത്രം അവതരിപ്പിക്കുന്നത്. തെക്കന്‍ പാട്ടുകളില്‍ നിന്നും ചരിത്രം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചരിത്ര കഥാപാത്രമായ ഇരവികട്ടി പിള്ളയുടെ വലംകൈ ആയിരുന്നു കാളിയന്‍.ആ ചരിത്രത്തില്‍ നിന്നാണ് സിനിമയുടെ കഥ എത്തുന്നത്.
തമിഴ് ഉള്‍നാടന്‍ ഗ്രാമങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ആക്ഷന്‍, കൊറിയോഗ്രാഫി ജിഎഫെക്‌സ് തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന് ഹോളിവുഡില്‍ നിന്നുള്ള പ്രഗത്ഭരാണ് ടെക്‌നിഷ്യന്മാരായി എത്തിയത്. ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം സത്യരാജും മറ്റൊരു ശക്തമായ കഥാപാത്രവുമായി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് സിനിമ നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: കാളിയന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.