ടൊവീനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാണെക്കാണെ. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
പ്രേം പ്രകാശ്, സുരാജ് വെഞ്ഞാറമൂട്, റോണി ഡേവിഡ് രാജ്, ശ്രുതി രമാചന്ദ്രന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിലാഷ് ബാലചന്ദ്രനാണ് ചിത്രത്തിന്റെ എഡിറ്റര്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കിയത്.
1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കു ശേഷം ഡ്രീംക്യാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.ആര്‍ ഷംസുദ്ധീന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
സെപ്റ്റംബര്‍ 17ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
കാണെക്കാണെ എന്ന സിനിമയെ മൂന്ന് ഭാഗങ്ങളായി തിരിക്കാന്‍ സാധിക്കും. ആദ്യ രണ്ട് ഭാഗങ്ങളും ത്രില്ലര്‍ സ്വഭാവമുള്ളതാണ്. നല്ലൊരു പ്രീമൈസും അതിനെ നന്നായി ബില്‍ഡ് ചെയ്ത് ഒരു ട്വിസ്റ്റിലേക്ക് എത്തിക്കുന്ന മധ്യഭാഗവും കാഴ്ചക്കാരെ ഹുക്ക് ചെയ്ത് ഇരിപ്പിക്കുന്നതാണ്. എന്നാല്‍ മൂന്നാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ സിനിമ അതിന്റെ ത്രില്ലര്‍ സ്വഭാവത്തെ പൂര്‍ണമായും ഉപേക്ഷിച്ച് ഇമോഷണല്‍ ഡ്രാമയിലേക്ക് കടക്കുന്നു. ഇവിടെയാണ് സിനിമയുടെ നിയന്ത്രണം നഷ്ടമാകുന്നത്. പിന്നീട് കാഴ്ചക്കാരുടെ ശ്രദ്ധ നിലനിര്‍ത്താനോ ആകാംഷ ജനിപ്പിക്കാനോ സിനിമയ്ക്ക് സാധിക്കുന്നില്ല. പകരം ഈ ഭാഗങ്ങളില്‍ സുരാജിന്റേയും ടൊവിനോയുടേയും പ്രകടനങ്ങളിലാണ് സിനിമ കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത് എന്ന് കാണാം.
** Note :
കുറിപ്പ്: കാണെക്കാണെ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.