കെ.ഉദയകൃഷ്ണ, സിബി.കെ.തോമസ് എന്നിവരുടെ തിരക്കഥയില്‍ തോംസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് കാര്യസ്ഥന്‍.ദിലീപ്,അഖില ശശിധരന്‍,മധു,സലീം കുമാര്‍,സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.അഖില ശശിധരന്റെ ആദ്യ ചിത്രം കൂടിയാണിത്.കൃഷ്ണപുരം എന്ന ഗ്രാമത്തിലെ രണ്ടു കുടുംബങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് ബേണി-ഇഗ്നഷ്യസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.അഫ്‌സല്‍,ജ്യോത്സന,ബെന്നി ദയാല്‍,മധു ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.മഹേഷ് നാരായണന്‍ എഡിറ്റിങ്ങും പി.സുകുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.ആന്‍ മീഡിയയുടെ ബാനറില്‍ നീറ്റോ ആന്റോയാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കാര്യസ്ഥന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.