നവാഗതനായ ദീപക് സംവിധാനം ചെയ്ത ചിത്രമാണ് കളരി വിക്രമന്‍. മുകേഷ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരിയാരംപറ്റ ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പരിയാരംപറ്റയുടെ ചരിത്രം തന്നെ തിരുത്തികൊണ്ടാണ് കളരി വിക്രമന്‍ ആ ഗ്രാമത്തിലെത്തിയത്. വിക്രമന്‍ വരുന്നതിന് മുമ്പ്, ശേഷം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പരിയാരംപറ്റ ഗ്രാമത്തിന്റെ ചരിത്രത്തെ ആളുകള്‍ കാണുന്നതുതന്നെ. വൈദ്യതിയും ടെലഫോണും ഇന്നും പരിയാരംപറ്റയിലെത്തിയിട്ടില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ മനുഷ്യരാണ് അവിടെ കഴിയുന്നത്. പരിയാരംപറ്റയില്‍ കൗതുകം തോന്നിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. സിംഹവാലന്‍ രാവുണ്ണിയും കള്ളന്‍പാക്കരനും കൊളമ്പസ് പരമുപിള്ളയുമെല്ലാം ഗ്രാമത്തിന്റെ മണമുള്ള ചില വിചിത്ര മനുഷ്യരാണ്. ആ മനുഷ്യരുടെയും അവര്‍ക്കിടയിലേക്ക് കടന്നുവന്ന വിക്രമന്റെയും കഥയാണ് കളരി വിക്രമന്‍ പറയുന്നത്.
** Note :
കുറിപ്പ്: കളരി വിക്രമന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.