ഹൈമാസ്സ് സിനിമാസിന്റെ ബാനറില്‍ ജെസ്സന്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്തചിത്രമാണ് കലിപ്പ്.ജഫിന്‍, അനസ്സ് സൈനുദ്ദീന്‍,അരുണ്‍ ഷാജി, അഭിജിത്ത്, തട്ടകം ഷെമീര്‍, കലാശാല ബാബു, ബാലാസിങ്ങ്, ഷോബി തിലകന്‍, ടോണി, സാജന്‍ പള്ളുരുത്തി, അംബിക മോഹന്‍, സലാഹ്, ബിന്ദു അനീഷ്, ആര്യ കുട്ടപ്പന്‍, ഫെബിന്‍ സ്‌കറിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
സാധാരണക്കാരന് നീതി ലഭിക്കാനുള്ള എല്ലാ വഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത് ജെസ്സന്‍ ജോസഫ്, സുനില്‍ ജി. ചെറുകടവ്, അനസ്സ് എന്നിവരുടെ വരികള്‍ക്ക് അനസ്സ് സൈനുദ്ദീന്‍ ആണ് സംഗീതം പകരുന്നുത്.മധു ബാലകൃഷ്ണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ജോണ്‍ സി അഭിലാഷ് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് അനീഷ് കുമാറാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്.
** Note :
കുറിപ്പ്: കലിപ്പ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.