ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കളിവീട്. ജയറാം, മഞ്ജു വാര്യര്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുനിത, വാണി വിശ്വനാഥ്,ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, കല്‍പ്പന, ശാന്തകുമാരി, പൊന്നമ്മ ബാബു,കോട്ടയം ശാന്ത,ജോസ് പെല്ലിശ്ശേരി, പൂജപ്പുര രാധാകൃഷ്ണന്‍, ജഗന്നാഥ വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, പി ജയചന്ദ്രന്‍, കെ എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. ഗോഹിത് ഫിലിംസിന്റെ ബാനറില്‍ ദിനേശ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കളിവീട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.