തീക്കുളിക്കും പച്ചൈമരം എന്ന ആദ്യ തമിഴ് ചിത്രത്തിനുശേഷം കോഴിക്കോട്ടുകാരന്‍ വിനീഷ് മില്ലേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് കല്ലായി എഫ് എം.ഗായകന്‍ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ സിലോണ്‍ബാപ്പുവിന്റെയും മകന്റെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.ശ്രീനിവാസനാണ് സിലോണ്‍ ബാപ്പുവായി എത്തുന്നത്. മകനായി ശ്രീനാഥ് ഭാസിയും വേഷമിടുന്നു.
ചിത്രത്തില്‍ മുഹമ്മദ് റഫിയുടെമകന്‍ ഷാഹിദ് റഫിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണ്‍, പാര്‍വ്വതി രതീഷ്, കൃഷ്ണപ്രഭ, സുനില്‍ സുഗത, കോട്ടയം നസീര്‍, കെടിസി അബ്ദുല്ല, വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. മുംബൈ, അബുദാബി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ഒയാസിസ് ഗ്രൂപ്പിന്റെ ബാനറില്‍ ഷാജഹാന്‍ ഒയാസിസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുഹമ്മദി റഫിയുടെ പ്രശസ്തമായ രണ്ട് ഗാനങ്ങളും ചിത്രത്തിലുണ്ട്. സജന്‍ കളത്തിലാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. റഫീറ് അഹമ്മദ്, സുനീര്‍ ഹംസ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.
** Note :
കുറിപ്പ്: കല്ലായി എഫ് എം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.