ജയറാം, ജഗതി ശ്രീകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിയന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാവടിയാട്ടം. ബി ശ്രീരാജാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.സിദ്ദിക്ക്, സുചിത്ര, സിന്ധുജ,ബാബു നമ്പൂതിരി, ഉഷാറാണി,കൃഷ്ണന്‍കുട്ടി നായര്‍,ഇന്ദ്രന്‍സ്,മാമുക്കോയ,കാലഭാവന്‍ സൈനുദ്ദീന്‍,കവിയൂര്‍ പൊന്നമ്മ,എന്‍ എല്‍ ബാലകൃഷ്ണന്‍,രാജേന്ദ്രന്‍ ഇ എ, കല്‍പ്പന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, എസ് ജാനകി, ജി വേണുഗോപാല്‍,സി ഒ ആന്റോ,കല്ലറ ഗോപന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.മലേഷ്യ ഭാസ്‌ക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയത്. ആനന്ദക്കുട്ടന്‍ ഛായാഗ്രഹണവും, ജി മുരളി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സിയോണ്‍ മൂവീസിന്റെ ബാനറില്‍ എം എം പാപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കാവടിയാട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.