ശിക്കാരി ശംഭു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സുഗീത് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കിനാവള്ളി.പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.പുതുമുഖങ്ങളായ സുരഭി സന്തോഷ്, അജ്മല്‍ സെയ്‌ന്,വിജയ് ജോണി,സുജിത്ത് രാജ് ,കൊച്ചുകുഞ്ഞ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഹരീഷ് കണാരനും അഭിനയിക്കുന്നുണ്ട്. വിഷ്ണു രാമചന്ദ്രന്‍,ശ്യാം ശീതള്‍ തുടങ്ങിയര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.പ്രേതബാധയുളള ബംഗ്ലാവില്‍ അവധിക്കാലം ആഘോഷിക്കാനായി ചെറുപ്പക്കാരായ ദമ്പതിമാര്‍ എത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. രാജീവ് നായര്‍,നിഷാദ് അഹമ്മദ് തുടങ്ങിയവരുടെ വരികള്‍ക്ക് ശാശ്വത്,ശ്രീസായി സുരേന്ദ്രന്‍,മംഗള്‍ സുവര്‍ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സുരജ് എസ് കുറുപ്പാണ് ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.2018ജൂലായ് 27നാണ് കിനാവളളി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
** Note :
കുറിപ്പ്: കിനാവള്ളി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.