ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത. മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകനാണ് അഭിലാഷ്. അഭിലാഷ് എന്‍.ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത് രാജശേഖറാണ്.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം നിമിഷ് രവി. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
** Note :
കുറിപ്പ്: കിംഗ് ഓഫ് കൊത്ത എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.