പ്രേമത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണ ശങ്കറിനെ നായകനാക്കി നവാഗതനായ ശ്യാം മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചാള്‍. പുതുമുഖം ചൈതന്യ ആണ് നായികയായി എത്തുന്നത്. മിഥുന്‍ പി മദനനും, പ്രജിത് കെ പുരുഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
മുരളി ഗോപി, വിജയരാഘവന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ഷൈന്‍ ടോം ചാക്കോ, സേതു ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണവും ബിജീഷ് ബാലകൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സൈറ ടാക്കീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
** Note :
കുറിപ്പ്: കൊച്ചാള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.