ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. പാസഞ്ചര്‍ എന്ന ചിത്രത്തിനുശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തില്‍ നായകമാരായി എത്തുന്നത്.ടു കണ്‍ട്രീസിന് ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രിയ ആനന്ദ് നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
നിരീക്ഷണപാടവും ബുദ്ധികൂര്‍മ്മതയുമൊക്കെയുണ്ടെങ്കിലും ഒരു വക്കീല്‍ ഓഫീസില്‍ ജൂനിയറായി കഴിഞ്ഞുകൂടുകയാണ് ബാലകൃഷ്ണന്‍. അപ്രതീക്ഷിതമായി ഒരു ദിവസം അയാളുടെ മുന്നിലെത്തുന്ന അനുരാധ എന്ന പെണ്‍കുട്ടിയാണ് അയാളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തല്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
** Note :
കുറിപ്പ്: കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.