ദ കിംഗ്, കമ്മീഷണര്‍, ധ്രുവം തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനും മഴവില്‍ സിനിമയുടെ സംവിധായകനുമായ ദിനേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃഷ്ണം. അക്ഷയ് കൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സായ് കുമാര്‍, ഐശ്വര്വ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
പി എന്‍ ബി സിനിമാസിനുവേണ്ടി പി എന്‍ ബലറാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ മകനും, ചിത്രത്തിലെ നായകനുമായ അക്ഷയ്കുമാറിന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ് ചിത്രം അവതരിപ്പിക്കുന്നത്. സന്ധ്യയുടെ വരികള്‍ക്ക് ഹരി പ്രസാദ് ആര്‍ ആണ് സംഗീതം നല്‍കുന്നത്. വിജയ് യേശുദാസ്, വിനീത് ശ്രീനിവസാന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.
** Note :
കുറിപ്പ്: കൃഷ്ണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.