മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാര്‍ നാലാമന്‍. ഓഗസ്ത് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടി പി രാജീവ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമന്‍ ആയ മുഹമ്മദ് മരക്കാര്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.
മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതിനുശേഷമാണ് ഓഗസ്ത് സിനിമ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. 40കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: കുഞ്ഞാലി മരക്കാര്‍ നാലാമന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.