റേഡിയോ ജോക്കിയും ചാനല്‍ അവതാരകനുമായ മാത്തുക്കുട്ടി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കുഞ്ഞെല്‍ദോ. ആസിഫ് അലിയാണ് ചിത്രത്തില്‍ കുഞ്ഞെല്‍ദോയായി എത്തുന്നത്. 19 വയസ്സ് പ്രായമുള്ള കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.
ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. കുഞ്ഞിരാമായണം, എബി എന്നീ സിനിമകള്‍ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: കുഞ്ഞെല്‍ദോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.