ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയരായ ബിജു സോപാനവും നിഷ സാരംഗും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ലെയ്ക്ക. നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്.
ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ വർക് ഷോപ്പ് ജീവനക്കാരനായ രാജുവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞു നടക്കുന്ന രാജുവിന്റെ ഭാര്യ വിമലയായി നിഷ സാരംഗ് എത്തുന്നു. ടിങ്കു എന്ന നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.
തമിഴ് നടൻ നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വർമ തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു.
ജെമിനി ഉണ്ണികൃഷ്ണന്‍,സതീഷ് രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം.പി സുകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബി ടി അനില്‍കുമാറും പി മുരളീധരനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വി പി എസ് ആന്റ് സണ്‍സ് മീഡിയയുടെ ബാനറില്‍ ഡോ ഷംനാദ്,ഡോ രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ലെയ്ക്ക എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.