രജീഷ് മിഥില സംവിധാനം ചെയ്ത ഹാസ്യ ചിത്രമാണ് 'ലാല്‍ ബഹാദൂര്‍ ശാസ്ത്രി'. ചിത്രത്തില്‍ ജയസൂര്യ, നെടുമുടി വേണു, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്രീലാല്‍, ബഹദൂര്‍കാ, ധര്‍മജന്‍ ശാസ്ത്രി ഈ പേരുകള്‍ ചേര്‍ന്നാണ് ലാല്‍ബഹദൂര്‍ ശാസ്ത്രി എന്ന പേരുണ്ടായത്. കുട്ടനാട്ടിലെ ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് ശ്രീലാല്‍. ഇദ്ദേഹം ജീവിക്കാൻ വേണ്ടി പല അടവുകളും പയറ്റി പരാജയപ്പെട്ടയാളാണ്. ഒരു ദിവസ്സം കൊച്ചിയിലെത്തിയ അദ്ദേഹം അവിടെവച്ച് ബഹദൂര്‍, ധര്‍മജന്‍ ശാസ്ത്രി എന്നീ രണ്ട് വ്യക്തികളെ കണ്ടുമുട്ടുന്നു. പിന്നീട് മൂവരുടെയും ഒരുമിച്ചുള്ള യാത്രകളിൽ അവര്‍ കണ്ടുമുട്ടുന്ന ജീവിതവും, പ്രണയവും, തട്ടിപ്പും, കലാരംഗവുമെല്ലാമാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സാന്ദ്ര നായികയായി എത്തുന്നു. രണ്‍ജി പണിക്കര്‍, നോബി, അമിത്, തസ്‌നി ഖാന്‍, സുനില്‍ സുഖദ, സേതുലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍. സന്തോഷ് വര്‍മയുടെ വരികൾക്ക് ബിജിബാലാണ് ഈണം പകർന്നിരിക്കുന്നത്.
** Note :
കുറിപ്പ്: ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.