മധുനാരങ്ങ എന്ന ചിത്രത്തിലെ നായിക പാര്‍വതി രതീഷ് മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രമാണ് ലച്ച്മി. ഷംഷേര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബി.എന്‍ ഷജീര്‍ ഷായാണ്. ഹൊറര്‍ ത്രില്ലറാണ് ചിത്രം. ഉപ്പും മുളകും ഫെയിം ബിജു സോപാനം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ റഹ്മാന്‍, മോളി അങ്കമാലി, സേതു ലക്ഷമി അമ്മ, എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
ടി.വി. സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിനു (മാനവ്) സ്റ്റീഫന്‍ (സജീര്‍ അഹമ്മദ്), ഇക്കു (ദീപു പാറശാല), സുധി (ഷബീര്‍) എന്നീ ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. പുരുഷന്മാരെ സൃഷ്ടിച്ചത് സ്ത്രീകളെ സംരക്ഷിക്കാനാണ്' എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. ആനുകാലിക സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഹൊററിനും, കോമഡിക്കും ആക്ഷനും പ്രധാന്യം കൊടുത്താണ് കഥ വികസിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഷാഹിദ ബഷീര്‍ ആണ്. സംഗീതം ഷാ ബ്രോസ്, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സരിതാ രാജീവ്, സജീര്‍ അഹമ്മദ് എന്നിവരാണ്.
** Note :
കുറിപ്പ്: ലച്ച്മി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.