സ്വവര്‍ഗ്ഗഭോഗത്തെ ധീരമായ് പ്രതിപാധിക്കുന്ന ഒരു മലയാള ചിത്രമാണ് ലിപ്സ്റ്റിക്. 8 വയസ്സുള്ളപ്പോൾ ശ്യാമിന് തന്റെ വ്യക്തിത്വം നഷ്ട്ടപ്പെടുന്നു, ഇതേ തുടർന്ന് കൃഷ്ണകുമാർ എന്ന വ്യക്ത്തിയുടെ ലൈംഗിക ചൂഷണങ്ങൾക്ക് അവൻ വിധേയനാകുന്നു. തെറ്റും ശരിയും വേർതിരിച്ചറിയാൻ കെൽപ്പില്ലാത്ത പ്രായത്തിൽ അവന് കൃഷ്ണകുമാറിന്റെ ലൈംഗിക അതിക്രമങ്ങൾക്ക് തല വച്ച് കൊടുക്കേണ്ടി വരുന്നു. പ്രായപൂർത്തിയായപ്പോൾ ശ്യാമിന് തന്നെ വശീകരിക്കുന്ന ഈ വിലങ്ങ് പൊട്ടിച്ച് പുറത്തുവരാൻ സാധിക്കുന്നില്ല. ഖൈസ് മില്ലൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് മൂന്നാമതായാണ് സ്വവര്‍ഗ്ഗപ്രണയത്തെ അടിസ്ഥാനമാക്കി മലയാളത്തിൽ സിനിമ ഇറങ്ങുന്നത്. മൈ ലൈഫ് പാര്‍ട്ണര്‍, മുംബൈ പോലീസ് എന്നിവ സ്വവര്‍ഗ്ഗപ്രണയത്തെ അടിസ്ഥാനമാക്കി ഇറക്കിയ ചിത്രങ്ങളായിരുന്നു. ഇതിൽ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനും മികച്ച നടനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ ലഭിച്ചിരുന്നു.
** Note :
കുറിപ്പ്: ലിപ്സ്റ്റിക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.