സുഗീത്തിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുര നാരങ്ങ. അന്തരിച്ച നടൻ രതീഷിന്റെ മകൾ പാർവ്വതി രതീഷ് ഈ ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. ജീവനും (കുഞ്ചാക്കോ ബോബൻ) സലീമും (ബിജു മേനോൻ) ഗൾഫിലെ ടാക്സി ഡ്രൈവർമാരാണ്. കുമാർ (നീരജ് മാധവ്) എന്ന ചെറുപ്പക്കാരനുമൊത്ത് ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് അവരുടെ താമസം. ഒരിക്കൽ ഒരു ശ്രീലങ്കൻ-തമിഴ് പെണ്‍കുട്ടി അവരുടെ ഇടയിലേയ്ക്ക് കടന്ന് വരുന്നു, മൂന്ന് ബാച്ചിലേഴ്സ്സ്സിനൊപ്പം ആ അപ്പാർട്ട്മെന്റ് ഷെയർ ചെയ്യാൻ അവൾ തയ്യാറാകുന്നു. ഗൾഫിലെ സമൂഹ ജീവിതം, തൊഴിൽ സാധ്യതകൾ, നിയമങ്ങൾ തുടങ്ങിയവയെല്ലാം ചിത്രം ചർച്ച ചെയ്യുന്നു. ഓർഡിനറി, റോമൻസ്, 3 ഡോട്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ ബിജു മേനോൻ കോമ്പിനേഷനെ വീണ്ടും വെള്ളിത്തിരയിൽ എത്തിക്കുന്ന ചിത്രം നിർമ്മിക്കുന്നത് എം കെ നാസ്സർ ആണ്.
** Note :
കുറിപ്പ്: മധുര നാരങ്ങ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.