X
മലയാളം » സിനിമകള്‍ » മധുര നാരങ്ങ
മധുര നാരങ്ങ

മധുര നാരങ്ങ

Comedy | 17 Jul 2015 |
Malayalam

2.5 /5 Users

2.5 /5 Filmibeat

മധുര നാരങ്ങ കഥ

സുഗീത്തിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുര നാരങ്ങ. അന്തരിച്ച നടൻ രതീഷിന്റെ മകൾ പാർവ്വതി രതീഷ്‌ ഈ ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. ജീവനും (കുഞ്ചാക്കോ ബോബൻ) സലീമും (ബിജു മേനോൻ) ഗൾഫിലെ ടാക്സി ഡ്രൈവർമാരാണ്. കുമാർ (നീരജ് മാധവ്) എന്ന ചെറുപ്പക്കാരനുമൊത്ത് ഒരു ചെറിയ അപ്പാർട്ട്മെന്റിലാണ് അവരുടെ താമസം. ഒരിക്കൽ ഒരു ശ്രീലങ്കൻ-തമിഴ് പെണ്‍കുട്ടി അവരുടെ ഇടയിലേയ്ക്ക് കടന്ന് വരുന്നു, മൂന്ന് ബാച്ചിലേഴ്സ്സ്സിനൊപ്പം ആ അപ്പാർട്ട്മെന്റ് ഷെയർ ചെയ്യാൻ അവൾ തയ്യാറാകുന്നു. ഗൾഫിലെ സമൂഹ ജീവിതം, തൊഴിൽ സാധ്യതകൾ, നിയമങ്ങൾ തുടങ്ങിയവയെല്ലാം ചിത്രം ചർച്ച ചെയ്യുന്നു. ഓർഡിനറി, റോമൻസ്, 3 ഡോട്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ ബിജു മേനോൻ കോമ്പിനേഷനെ വീണ്ടും വെള്ളിത്തിരയിൽ എത്തിക്കുന്ന ചിത്രം നിർമ്മിക്കുന്നത് എം കെ നാസ്സർ ആണ്.    
Read More

മധുര നാരങ്ങ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മധുര നാരങ്ങ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുഗീത്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മധുര നാരങ്ങ വിമർശകരുടെ അവലോകനം

malayalam.filmibeat.com
ഓര്‍ഡിനറി കൂട്ടുകെട്ട് വീണ്ടും അതേ പടി മധുരനാരങ്ങയില്‍ ഒന്നിച്ചപ്പോള്‍ അതില്‍ താഴേ പോകരുത് എന്ന പ്രാര്‍ത്ഥനേയ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മധുര നാരങ്ങ അതുക്കും മേലെയാണ്. മധുരമുള്ള ചിത്രം എന്ന് പറഞ്ഞാല്‍ അത് സിനിമയ്ക്ക് ചേരില്ല. ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയായതുകൊണ്ട് തന്നെ എരിവുള്ള മധുര നാരങ്ങ എന്ന് പറയുന്നത് നന്നായിരിക്കും. ആദ്യാവസാനം വരെ പ്രേക്ഷകനെ ആ അനുഭവകഥയില്‍ ഇരുത്താല്‍ കെല്‍പുള്ള തിരക്കഥയും. മൂന്ന് മലയാളി പ്രവാസികളുടെ ജീവിതത്തിലേക്ക് ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കൊടി കടന്നുവരുന്നതോടെയാണ് മധുരനാരങ്ങയുടെ കഥ ആരംഭിയ്ക്കുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും കണ്ട സിനിമകളിലേതു പോലെ അവിവാഹിതരായ ചങ്ങാതിമാരും അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിസന്ധിയും അതില്‍ നിന്ന് അതിജീവിക്കുന്ന ക്ലൈമാക്‌സുമാണ് ചിത്രത്തിന്റെ രേഖ. തിരക്കഥയുടെ ബലവും അഭിനയത്തിന്റെ മികവും സംവിധാനത്തിന്റെ അടക്കവുമാണ് ചിത്രത്തെ ഈ പറഞ്ഞ ക്ലീഷെയില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.

മധുര നാരങ്ങ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മധുര നാരങ്ങ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+