»   »  തന്നെ അത്ഭുതപ്പെടുത്തിയ നായികയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നു, ആരാണ് ആ നായിക ???

തന്നെ അത്ഭുതപ്പെടുത്തിയ നായികയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നു, ആരാണ് ആ നായിക ???

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എനവര്‍ഗ്രീന്‍ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. റൊമാന്റിക് നായകരുടെ പട്ടികയില്‍ വളരെ പെട്ടെന്നാണ് ചാക്കോച്ചനും ഇടം നേടിയത്. ആദ്യ സിനിമയായ അനിയത്തിപ്രാവ് ഇറങ്ങി വര്‍ഷം 20 കഴിഞ്ഞെങ്കിലും പ്രേക്ഷകര്‍ക്ക് ഈ താരമിന്നും എവര്‍ഗ്രാന്‍ ചാമിങ്ങ് ചോക്ലേറ്റ് ഹീറോയാണ്. സിനിമയിലെ തുടക്കകാലത്ത് ഈ താരത്തിനു ലഭിച്ചിരുന്നതെല്ലാം ഇത്തരത്തിലുള്ള കഥാപാത്രങ്ങളുമായിരുന്നു. പ്രണയനായകന്‍ എന്നതിനുമപ്പുറത്തേക്ക് സ്വന്തം ഇമേജിനെ മാറ്റിയത് കുഞ്ചാക്കോ ബോന്‍ തന്നെയാണ്.

നായകനുമപ്പുറത്ത് വില്ലനായും പ്രതിനായകനായും തിളങ്ങിയ താരത്തിന്റെ ഇമേജ് മാറി മറിഞ്ഞത് വളരെ പെട്ടെന്നാണ് . അഭിനയ സാധ്യതയുള്ള പല കഥാപാത്രങ്ങളും താരത്തേ തേടിയെത്തുകയും ചെയ്തു. ഓര്‍ഡിനറി, മധുരനാരങ്ങ, മല്ലു സിങ്ങ്, ലോ പോയിന്റ്, ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യൂ, ടേക്ക് ഓഫ് തുടങ്ങിയ സിനിമകള്‍ ഉദാഹരണമാണ്. അനില്‍ രാധാകൃഷ്ണന്‍ പ്രശാന്ത് നായര്‍ ടീമിന്റെ ദിവാന്‍ജി മൂല ഗ്രാന്റ്പ്രിക്‌സിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൂടെ അഭിനയിച്ച നായികമാരില്‍ തന്നെ ഏറെ അത്ഭുതപ്പെടുത്തിയ നടിയെക്കുറിച്ച് താരം പറയുന്നത് എന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

തുടക്കകാരുടെ നായകനായി അഭിനയിച്ചു

അസിന്‍, സ്‌നേഹ എന്നിവരുടെ തുടക്ക് ചാക്കോച്ചനോടൊപ്പം
തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ അഭിനേത്രിമാരായ അസിനും സ്‌നേഹയും അഭിനയം തുടങ്ങിയത് കുഞ്ചാക്കോ ബോബനൊപ്പമാണ്.

സ്നേഹയുടേയും അസിന്‍റേയും ആദ്യചിത്രം

ഇങ്ങനെ ഒരു നിലാപക്ഷിയിലൂടെയാണ് സ്‌നേഹ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീത് തമിഴകത്തിന്റെ മികച്ച താരമായി മാറിയ നടി ഇടയ്ക്കിടയ്ക്ക് മലയാള സിനിമയില്‍ അഭിനയിക്കാറുണ്ട്. നരേന്ദ്രന്‍ മകന്‍ ജയകാന്തനിലൂടെയാണ് അസിന്‍ സിനിമാ ലോകത്തെത്തിയത്. എന്നാല്‍ ഈ ചിത്രം ബോക്‌സോഫോസീല്‍ വന്‍പരാജയമായിരുന്നു. പിന്നീട് മലയാളത്തില്‍ നിന്നും ഓഫറുകളൊന്നും താരത്തെ തേടിയില്ല. തമിഴകം കൈനീട്ടി സ്വീകരിച്ചു അസിനെ. മുന്‍നിര നായകന്‍മാര്‍ക്കൊപ്പം വേഷമിട്ട താരം ഇന്ന് തമിഴകത്തിന്റെ സ്വന്തം താരറാണിയായി മാറുകയും ചെയ്തു.

കുഞ്ചാക്കോ ബോബനെ അത്ഭുതപ്പെടുത്തിയ നായിക

അഭിനയം തുടങ്ങിയ നാള്‍ മുതല്‍ പ്രമുഖരുള്‍പ്പടെ നിരവധി നായികമാരുമൊത്ത് അഭിനയിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍. സ്‌നേഹ, അസിന്‍ എന്നിവരുടെ തുടക്കം ചാക്കോച്ചനുമൊത്തായിരുന്നു. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയ താരം ഇവരാരുമല്ലെന്നാണ് താരം പറയുന്നത്. നടന്‍ രതീഷിന്റെ മകളായ പാര്‍വതിയാണ് ചാക്കോച്ചനെ വിസ്മയപ്പെടുത്തിയ നായിക.

കിട്ടിയ കഥാപാത്രത്തെ പക്വതയോടെ അവതരിപ്പിച്ചു

മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി രതീഷ് സിനിമയിലേക്കെത്തിയത്. കുഞ്ചാക്കോ ബോബന്റെ നായികയായാണ് താരം അഭിനയിച്ചത്. വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് പാര്‍വതി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെയാണ് താരം പ്രേക്ഷകരുടെ മനം കവര്‍ന്നത്.

അമ്പരപ്പെടുത്തിയ രംഗത്തെക്കുറിച്ച്

ചിത്രത്തിലെ പ്രസവ സീനില്‍ റിയലിസ്റ്റിക്കായുള്ള പാര്‍വതിയുടെ പ്രകടനമാണ് ചാക്കോച്ചനെ ഏറെ അമ്പരപ്പെടുത്തിയത്. കിട്ടിയ കഥാപാത്രത്തെ പക്വതയോടെ കൈകാര്യം ചെയ്തപ്പോള്‍ അത്ഭുതം തോന്നിയെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

English summary
Kunchako Boban shares his experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam