twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മധുര നാരങ്ങ പൃഥ്വിയ്ക്കു വേണ്ടി എഴുതിയതാണ്, പിന്നെ എന്തുകൊണ്ട് പൃഥ്വിയെ മാറ്റി?

    By Aswini
    |

    ഓര്‍ഡിനറി എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മധുര നാരങ്ങ. തിരക്കഥാകൃത്തായ നിഷാദ് കോയയും സംവിധായകനായ സുഗീതും അഭിനേതാക്കളായ ബിജു മേനോനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു എന്നല്ലാതെ ചിത്രത്തിന് ഓഡിനറിയുമായി യാതൊരു ബന്ധവുമില്ല. ഷാര്‍ജയിലും ശ്രീലങ്കയിലുമായി ചിത്രീകരിച്ച ചിത്രം ഒരു പ്രണയകഥയാണെന്നാണ് നിഷാദ് കോയ പറയുന്നത്.

    ഈ ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് പൃഥ്വിരാജിനെ ആയിരുന്നത്രെ. പൃഥ്വിയ്ക്ക് കഥ ഇഷ്ടപ്പെടുകയും ചെയ്തു. എന്നിട്ടും എങ്ങനെ മധുരനാരങ്ങ കുഞ്ചാക്കോ ബോബന് കിട്ടി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തിരക്കഥാകൃത്ത് തന്നെ അക്കാര്യം പറയുന്നു. തുടര്‍ന്ന് വായിക്കൂ...

    കുഞ്ചാക്കോ ബോബന്‍  മാത്രമോ

    മധുര നാരങ്ങ പൃഥ്വിയ്ക്കു വേണ്ടി എഴുതിയതാണ്, പിന്നെ എന്തുകൊണ്ട് പൃഥ്വിയെ മാറ്റി?

    എല്ലാ ചിത്രത്തിലും കുഞ്ചാക്കോ ബോബന്‍ തന്നെയാണല്ലോ സ്ഥിരം നായകന്‍ എന്നായിരുന്നു ചോദ്യം. അതങ്ങനെ സംഭവിച്ചു പോയതാണെന്ന് പറഞ്ഞുകണ്ട് നിഷാദ് കോയ മറുപടി തുടങ്ങി. ചാക്കോച്ചനോടും ബിജു മേനോനോടും നല്ല സൗഹൃദമാണ്. പക്ഷെ മധുരനാരങ്ങ എഴുതി തുടങ്ങിയത് ചാക്കോച്ചന് വേണ്ടി ആയിരുന്നില്ല

    പൃഥ്വിയോടാണ് പറഞ്ഞത്

    മധുര നാരങ്ങ പൃഥ്വിയ്ക്കു വേണ്ടി എഴുതിയതാണ്, പിന്നെ എന്തുകൊണ്ട് പൃഥ്വിയെ മാറ്റി?

    ചിത്രത്തിന്റെ കഥ ഞാന്‍ ആദ്യം പറഞ്ഞത് പൃഥ്വിരാജിനോടാണ്. രാജുവിന് കഥ ഇഷ്ടമാവുകയും ചെയ്തിരുന്നു. തിരക്കഥയാക്കിയിട്ട് ബാക്കി കാര്യങ്ങള്‍ ആലോചിക്കാം എന്നു പറഞ്ഞാണ് ഞങ്ങള്‍ പരിഞ്ഞത്.

    പിന്നെ എന്ത് സംഭവിച്ചു

    മധുര നാരങ്ങ പൃഥ്വിയ്ക്കു വേണ്ടി എഴുതിയതാണ്, പിന്നെ എന്തുകൊണ്ട് പൃഥ്വിയെ മാറ്റി?

    അതിനിടയില്‍ സുഗീതിനു വേണ്ടി ചാക്കോച്ചനെ നായകനാക്കി 'ഇതുതാന്‍ടാ പൊലീസ്' എന്നൊരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ കഥയുടെ രണ്ടാം പകുതിയില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായി. അങ്ങനെ കഥ മാറ്റി. പകരം ഒരു കഥ അന്വേഷിച്ചിട്ട് കിട്ടുന്നുമില്ല. ഒടുവില്‍ പൃഥ്വിരാജിനായി ആലോചിച്ച കഥ ചാക്കോച്ചനുവേണ്ടി മാറ്റിയെഴുതി.

    പൃഥ്വിയോട് പറഞ്ഞോ?

    മധുര നാരങ്ങ പൃഥ്വിയ്ക്കു വേണ്ടി എഴുതിയതാണ്, പിന്നെ എന്തുകൊണ്ട് പൃഥ്വിയെ മാറ്റി?

    ഇക്കാര്യം പൃഥ്വിരാജിനോട് പറഞ്ഞിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് നിഷാദ് പറഞ്ഞത്. അപ്പോഴത്തെ സാഹചര്യം അതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

    English summary
    'Madhura Naranga' which will soon hit the screen was apparently meant for Prithviraj originally. The fact was revealed by the movie's scenarist Nishad Koya. He says that the story was first narrated to Prithviarj and that the actor had liked it. More discussion was scheduled after the scripting was completed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X