For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിരൂപണം: മധുരമുള്ള മധുര നാരങ്ങ...എരിവുള്ള തിരക്കഥ

  By Aswini
  |

  ഓര്‍ഡിനറി കൂട്ടുകെട്ട് വീണ്ടും അതേ പടി മധുരനാരങ്ങയില്‍ ഒന്നിച്ചപ്പോള്‍ അതില്‍ താഴേ പോകരുത് എന്ന പ്രാര്‍ത്ഥനേയ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മധുര നാരങ്ങ അതുക്കും മേലെയാണ്. മധുരമുള്ള ചിത്രം എന്ന് പറഞ്ഞാല്‍ അത് സിനിമയ്ക്ക് ചേരില്ല. ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയായതുകൊണ്ട് തന്നെ എരിവുള്ള മധുര നാരങ്ങ എന്ന് പറയുന്നത് നന്നായിരിക്കും. ആദ്യാവസാനം വരെ പ്രേക്ഷകനെ ആ അനുഭവകഥയില്‍ ഇരുത്താല്‍ കെല്‍പുള്ള തിരക്കഥയും.

  മൂന്ന് മലയാളി പ്രവാസികളുടെ ജീവിതത്തിലേക്ക് ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കൊടി കടന്നുവരുന്നതോടെയാണ് മധുരനാരങ്ങയുടെ കഥ ആരംഭിയ്ക്കുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും കണ്ട സിനിമകളിലേതു പോലെ അവിവാഹിതരായ ചങ്ങാതിമാരും അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിസന്ധിയും അതില്‍ നിന്ന് അതിജീവിക്കുന്ന ക്ലൈമാക്‌സുമാണ് ചിത്രത്തിന്റെ രേഖ. തിരക്കഥയുടെ ബലവും അഭിനയത്തിന്റെ മികവും സംവിധാനത്തിന്റെ അടക്കവുമാണ് ചിത്രത്തെ ഈ പറഞ്ഞ ക്ലീഷെയില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.

  നര്‍മഭരിതമായ ആദ്യ പകുതി കഴിയുമ്പോള്‍ രണ്ടാം പകുതിയില്‍ ചിത്രം അതിന്റെ ഗൗരവത്തിലേക്ക് കടക്കുന്നു. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ അല്ലെങ്കിലും, അടുത്തത് എന്ത് നടക്കും എന്നറിയാന്‍ ഒരു ആകാംക്ഷ പ്രേക്ഷകനുണ്ടാവും. കഥയിലേക്ക് പ്രേക്ഷകരെയും എത്തിക്കുന്നിടത്ത് സംവിധായകന്‍ വിജയിച്ചു. എന്നാല്‍ ട്വിസ്റ്റ് ആദ്യം സൃഷ്ടിച്ച്, പിന്നീട് സിനിമ ഉണ്ടാക്കിയത് ചിലപ്പോള്‍ ചിലരില്‍ മധുരനാരങ്ങയ്ക്ക് പുളിപ്പ് തോന്നിയേക്കാം.

  അഭിനയത്തിലേക്കെത്തുമ്പോള്‍ കുഞ്ചാക്കോ ബോബന്റെ പ്രകടനം വിശ്വസിനീയമാണ്. അപകട ഗെറ്റുപ്പ് എടുത്തു പറയേണ്ടതാണ്. ബിജു മേനോന്‍ മികച്ച ടൈമിംഗിനൊപ്പം ഹാസ്യരംഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഓര്‍ഡിനറി ഹാംഗോവര്‍ വിട്ടുപോവുന്നില്ല. നീരജ് മാധവ് സ്വാഭാവികത കൈവിടാതെ കഥാപാത്രമായി. തന്റെ അഭിനയ പാരമ്പര്യം അച്ഛന്റെ പേരില്‍ മാത്രമൊതുങ്ങുന്നതല്ലെന്ന് കാണിച്ചു തരുന്ന അഭിനയമായിരുന്നു നായികയായെത്തിയ പാര്‍വ്വതി രതീഷിന്റേത്.

  ഓര്‍ഡിനറിയ്ക്ക് ശേഷം ത്രി ഡോട്‌സ്, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളിലൂടെ അല്പം താഴോട്ട് പോയെങ്കിലും സുഗീത് എന്ന സംവിധായകന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കയറുന്നതാണ് മധുരനാരങ്ങയില്‍ കണ്ടത്. ഒരു സംഭവകഥയെ സിനിമയാക്കത്തക്കവണ്ണം പരുവപ്പെടുത്തി എഴുതിയ തിരക്കഥയിലൂടെ നിഷാദ് കോയ സംവിധായകന് പിന്തുണ നല്‍കി. ശ്രീജിത്ത് സച്ചിന്റെ സംഗീതം സന്ദര്‍ഭോജിതമായി അനുഭവപ്പെട്ടു.

  എന്താണ് മധുര നാരങ്ങ

  നിരൂപണം: മധുരമുള്ള മധുര നാരങ്ങ...എരിവുള്ള തിരക്കഥ

  മൂന്ന് മലയാളി പ്രവാസികളുടെ ജീവിതത്തിലേക്ക് ഒരു ശ്രീലങ്കന്‍ തമിഴ് പെണ്‍കൊടി കടന്നുവരുന്നതും പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് മധുര നാരങ്ങയുടെ ഇതിവൃത്തം

  സംവിധാനം

  നിരൂപണം: മധുരമുള്ള മധുര നാരങ്ങ...എരിവുള്ള തിരക്കഥ

  ഓര്‍ഡിനറിയ്ക്ക് ശേഷം ത്രി ഡോട്‌സ്, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളിലൂടെ അല്പം താഴോട്ട് പോയെങ്കിലും സുഗീത് എന്ന സംവിധായകന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കയറുന്നതാണ് മധുരനാരങ്ങയില്‍ കണ്ടത്. നല്ല അടക്കമുള്ള സംവിധാനം

  തിരക്കഥ

  നിരൂപണം: മധുരമുള്ള മധുര നാരങ്ങ...എരിവുള്ള തിരക്കഥ

  ഒരു സംഭവ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് മധുര നാരങ്ങ. ആദ്യാവസാനം വരെ പ്രേക്ഷകനെ ആ അനുഭവകഥയില്‍ ഇരുത്താല്‍ കെല്‍പുള്ള തിരക്കഥയാണ് നിഷാദ് കോയയുടേത്. ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റും അത് തന്നെ. (നിഷാദ് കോയ നടുവില്‍)

  കുഞ്ചാക്കോ ബോബന്‍

  നിരൂപണം: മധുരമുള്ള മധുര നാരങ്ങ...എരിവുള്ള തിരക്കഥ

  ജീവന്‍ എന്ന നായക കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. പക്വതയെത്തിയ പ്രണയനായകനായി ആദ്യ പകുതിയില്‍ തിളങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ അതിലും മികച്ച അഭിനയം കാഴ്ച വച്ചു. കുഞ്ചാക്കോ ബോബന്റെ പ്രകടനം വിശ്വസിനീയമാണ്. അപകട ഗെറ്റുപ്പ് എടുത്തു പറയേണ്ടതാണ്.

  ബിജു മേനോന്‍

  നിരൂപണം: മധുരമുള്ള മധുര നാരങ്ങ...എരിവുള്ള തിരക്കഥ

  ഓര്‍ഡിനറിയിലും ബിജു മേനോനും കഥാപാത്രത്തിന്റെ വാമൊഴിയുമായിരുന്നു താരം. സലിം എന്ന കഥാപാത്രമായിട്ടാണ് ഇവിടെ എത്തുന്നത്. ബിജു മേനോന്‍ മികച്ച ടൈമിംഗിനൊപ്പം ഹാസ്യരംഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഓര്‍ഡിനറി ഹാംഗോവര്‍ വിട്ടുപോവുന്നില്ല.

  നീരജ് മാധവന്

  നിരൂപണം: മധുരമുള്ള മധുര നാരങ്ങ...എരിവുള്ള തിരക്കഥ

  കുമാര്‍ എന്ന കഥാപാത്രത്തെയാണ് നീരജ് മാധവ് അവതരിപ്പിയ്ക്കുന്നത്. സ്വാഭാവികത കൈവിടാതെ നീരജ് തന്റെ ഭാഗം ഭംഗിയാക്കി.

  പാര്‍വ്വതി രതീഷ്

  നിരൂപണം: മധുരമുള്ള മധുര നാരങ്ങ...എരിവുള്ള തിരക്കഥ

  തന്റെ അഭിനയ പാരമ്പര്യം അച്ഛന്‍ പേരില്‍ മാത്രമൊതുങ്ങുന്നതല്ലെന്ന് കാണിച്ചു തരന്ന അഭിനയമായിരുന്നു നായികയായെത്തിയ പാര്‍വ്വതിയുടേത്. താമരയായി ജീവിക്കുകയായിരുന്നു പാര്‍വ്വതി. അനധികൃത കുടിയേറ്റത്തിന്റെ സംഘര്‍ഷങ്ങളും പീഡനങ്ങളും നേരിടുന്ന ഗദ്ദാമയിലെ അശ്വതിയില്‍ നിന്ന് താമരയിലേക്ക് അധികം ദൂരമില്ല.

  ബ്ലാക്ക് മാര്‍ക്ക്

  നിരൂപണം: മധുരമുള്ള മധുര നാരങ്ങ...എരിവുള്ള തിരക്കഥ

  ഒരല്‍പം നാടകീയത അനുഭവപ്പെട്ടേക്കാം എന്നത് ബ്ലാക്ക് മാര്‍ക്ക് പറയണം എന്നുള്ളതുകൊണ്ട് പറഞ്ഞേക്കാം. പിന്നെ, ട്വിസ്റ്റ് ആദ്യം സൃഷ്ടിച്ച്, പിന്നീട് സിനിമ ഉണ്ടാക്കിയത് ചിലപ്പോള്‍ ചിലരില്‍ മധുരനാരങ്ങയിക്ക് പുളിപ്പ് തോന്നിയേക്കാം.

  English summary
  Madhura Naranga has a rather low key start, it takes time to find grip and after that its smooth sailing. With Madhura Naranga, director Sugeeth has managed to come out with a fairly good film after the forgettable 'Onnum Mindathe'. From the opening credits itself you are informed that the film is based on a true incident and the opening scenes shouts out to the viewer that this film is not for those craving for a Kunchacko Boban- Biju Menon laugh riot.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X