»   » ചാക്കോച്ചന്‍ വേറിട്ട വേഷത്തില്‍

ചാക്കോച്ചന്‍ വേറിട്ട വേഷത്തില്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

സുഗീത് സംവിധാനം ചെയ്ത മധുര നാരങ്ങയ്ക്ക് ശേഷം, സുഗീതിന്റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ വീണ്ടും നായകനായി എത്തുന്നു. പക്ഷേ ഇത്തവണ കുഞ്ചാക്കോ എത്തുന്നത് വേറിട്ട വേഷത്തിലാണെന്നാണ് അറിയുന്നത്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല.

നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും സുംഗീതും ഒന്നിക്കുന്നത്. അതിന് ശേഷം ത്രീ ഡോട്‌സ്, മധു നാരങ്ങ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു.

kunjacoboban

ഇരുവരും ഒന്നിച്ച മൂന്ന് ചിത്രങ്ങളിലും ബിജു മേനോനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ ബിജു മേനോന്‍ അഭിനയിക്കുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിലാണ് ആരംഭിക്കുന്നത്.

സുംഗീത് സംവിധാനം ചെയ്ത മധുര നാരങ്ങ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തും. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തില്‍ മരിച്ചു പോയ നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി രതീഷ് ആണ് നായികയായി എത്തുന്നത്.

English summary
The movie is directed by Ordinary fame Sugeeth and penned by Nishad Koya. The duo has earlier joined hands with director Sugeeth, for Ordinary, which was a blockbuster at the box office and 3 Dots, which failed to impress the audience and critics.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam