»   » ചക്കവെട്ടിയിട്ടതുപോലെയാണ് പാര്‍വ്വതി എന്റെ ദേഹത്ത് വീണത്: കുഞ്ചാക്കോ ബോബന്‍

ചക്കവെട്ടിയിട്ടതുപോലെയാണ് പാര്‍വ്വതി എന്റെ ദേഹത്ത് വീണത്: കുഞ്ചാക്കോ ബോബന്‍

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനും പാര്‍വ്വതി രതീഷും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ, സുഗീത് സംവിധാനം ചെയ്ത മധുര നാരങ്ങ കുടുംബ പ്രേക്ഷകര്‍ക്ക് മധുരം നല്‍കി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യകാല നടന്‍ രതീഷിന്റെ മകളുടെ ആദ്യ ചിത്രമെന്ന നിലയിലും പ്രേക്ഷകര്‍ സിനിമയ്ക്ക് വലിയൊരു പ്രധാന്യം നല്‍കിയിട്ടുണ്ട്.

ഒരുമിച്ചുള്ള അഭിനയാനുഭവത്തെ കുറിച്ച് കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും മനോരമയുടെ പുത്തന്‍ പടം എന്ന പരിപാടിയില്‍ സംസാരിച്ചു. ചിത്രത്തിലെ റൊമാന്റിക് ഗാനരംഗത്തൊക്കെ പാര്‍വ്വതി തന്നെ ചവിട്ടിക്കൂട്ടി എന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

ചക്കവെട്ടിയിട്ടതുപോലെയാണ് പാര്‍വ്വതി എന്റെ ദേഹത്ത് വീണത്: കുഞ്ചാക്കോ ബോബന്‍

റോമാന്റിക് ഗാന ചിത്രീകരണത്തിനിടെ പാര്‍വതി തന്നെ ചവിട്ടിക്കൂട്ടിയെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. 'ഡാന്‍സ് പഠിപ്പിച്ചത് ഫൈറ്റ് മാസ്റ്ററാണോന്ന് ചോദിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഡാന്‍സ് ചിത്രീകരണത്തിനിടെ ഉണ്ടായിട്ടുണ്ടത്രെ.

ചക്കവെട്ടിയിട്ടതുപോലെയാണ് പാര്‍വ്വതി എന്റെ ദേഹത്ത് വീണത്: കുഞ്ചാക്കോ ബോബന്‍

ഒരു റോമാന്റിക് ഗാനം ചിത്രീകരിക്കുന്നതിനിടെ മെല്ലെ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കേണ്ട ഒരു സീനില്‍ ചക്ക വെട്ടിയിട്ടതു പോലെയാണ് പാര്‍വതി എന്റെ ദേഹത്തേക്ക് വന്ന് വീണത്. ചവിട്ടും കുത്തും റൊമാന്‍സുമൊക്കെ ഒരുമിച്ച് ഒറ്റ ഷോട്ടിലാണ് സംഭവിച്ചതെന്നാണ് ചാക്കോച്ചന്‍ പറയുന്നത്

ചക്കവെട്ടിയിട്ടതുപോലെയാണ് പാര്‍വ്വതി എന്റെ ദേഹത്ത് വീണത്: കുഞ്ചാക്കോ ബോബന്‍

ഓടി അടുത്തുവന്നു നില്‍ക്കേണ്ട വേറൊരു ഷോട്ടില്‍ ഓടിവന്ന് കാലില്‍ ചവിട്ടി. എന്നിട്ട് സോറി ചേട്ടാ എന്ന് പറഞ്ഞ് അഭിനയം തുടര്‍ന്നുവത്രെ

ചക്കവെട്ടിയിട്ടതുപോലെയാണ് പാര്‍വ്വതി എന്റെ ദേഹത്ത് വീണത്: കുഞ്ചാക്കോ ബോബന്‍

സോങ് സീക്വന്‍സിനിടെ എന്നെ ഏറ്റവും കൂടുതല്‍ ചവിട്ടികൂട്ടിയിട്ടുള്ള നായിക പാര്‍വതിയാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ചക്കവെട്ടിയിട്ടതുപോലെയാണ് പാര്‍വ്വതി എന്റെ ദേഹത്ത് വീണത്: കുഞ്ചാക്കോ ബോബന്‍

നന്നായി ഡാന്‍സ് ചെയ്യുന്ന നാടനാണ് കുഞ്ചാക്കോ ബോബന്‍. ഡാന്‍സിന്റെ കാര്യത്തില്‍ ഞാന്‍ നേരെ ഓപ്പസിറ്റാണ്. ഡാന്‍സ് ചെയ്താല്‍ കരാട്ടെ ഒക്കെ ചെയ്യുന്നതുപോലിരിക്കും പാര്‍വതി പറഞ്ഞു.

ചക്കവെട്ടിയിട്ടതുപോലെയാണ് പാര്‍വ്വതി എന്റെ ദേഹത്ത് വീണത്: കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍ എന്നറിഞ്ഞപ്പോള്‍ ടെന്‍ഷനായിരുന്നുവെന്ന് പാര്‍വതി രതീഷ് പറഞ്ഞു.

English summary
Romantic sequence like fight scene in Madhura Naranga says Kunchakko Boban

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam