ജോജു ജോര്‍ജ്ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് മധുരം. നിഖില വിമല്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
ആഷിക്ക് അമീര്‍, ഫാഹിം സഫര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയത്. മഹേഷ് ബുവനെന്ത് എഡിറ്റിങ്ങും ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്കു ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ബാദുഷ, സുരാജ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
സമീറ സനീഷാണ് ചിത്രത്തിന്റെ കോസ്റ്റിയും ഡിസൈനര്‍. സൗണ്ട് മിക്‌സ് വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈനര്‍ ധനുഷ് നായനാര്‍. കലാസംവിധാനം ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അതുല്‍ എസ് ദേവ്, സ്റ്റില്‍ രോഹിത്ത് കെ സുരേഷ്.
** Note :
കുറിപ്പ്: മധുരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.