പ്രാണ എന്ന ചിത്രത്തിനുശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദ്രാസ് ലോഡ്ജ്. അനൂപ് മേനോനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് വികെ പ്രകാശും അനൂപ് മേനോനും ആദ്യമായി ഒന്നിക്കുന്നത്. ജയസൂര്യയായിരുന്നു ചിത്രത്തിലെ നായകന്‍. അതിന് ശേഷം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന് വേണ്ടിയും അനൂപ് മേനോന്‍ വികെ പ്രകാശിന് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നു. അനൂപ് മേനോന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. 999 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില് നോബിള്‍ ജോസാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: മദ്രാസ് ലോഡ്ജ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.