തിരക്കഥാകൃത്തും നടനുമായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി, അനുശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മഹേഷ് ഭാവന എന്ന നാട്ടിന്‍പുറത്തുക്കരാനായ ഫോട്ടാഗ്രാഫറുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും,പരിസരപ്രദേശങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.
2016 ഫെബ്രുവരി 5ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍ ലെ ലോപ്പസ്, ദിലീഷ് പോത്തന്‍, ലീന ആന്റണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. 2016ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്‌ക്കാരം ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. ഷൈജു ഖാലിദാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സംഗീതം ബിജിബാല്‍. ഒ.പി.എം. ഡ്രീംമില്‍ സിനിമസിന്റെ ബാനറില്‍ ആഷിഖ് അബുവാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.