ഉത്തരകാശിയില്‍ നിന്ന് കേരളത്തില്‍ എത്തിപ്പെട്ട ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മകുടി.ബ്രൈറ്റ് സിങ്ങാണ് ചിത്രത്തിന്റെ സംവിധായകന്‍.സുധീര്‍ കരമന,പവി,പ്രേംകുമാര്‍,കൊച്ചുപ്രേമന്‍,അരിസ്‌റ്റോ സുരേഷ്,ജെ സി കൊട്ടാരക്കര,കലാഭവന്‍ നാരായണന്‍കുട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ബ്രിട്ടീഷ് ബംഗ്ലാവ്,ഒറ്റക്കോലം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് പ്രശാന്ത് ആഴിമലയാണ് ചിത്രത്തിന്റെ രചയിതാവ്.എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.കെ ജയകുമാറിന്റെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
** Note :
കുറിപ്പ്: മകുടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.