മാണിക്യക്കല്ല് കഥ
കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ സംവിധായകനായ എം മോഹനന്റെ രണ്ടാമത് ചിത്രമാണ് 'മാണിക്യക്കല്ല്'. പൃഥ്വിരാജ്, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 2011 മേയ് 5-നാണ് പ്രദർശനം ആരംഭിച്ചത്. അധ്യാപക വിദ്യാർത്ഥി ബന്ധത്തിന്റെ ഊഷ്മളത വരച്ചുകാട്ടുന്ന ചിത്രത്തിൽ പൃഥ്വിരാജ് വിനയചന്ദ്രൻ എന്ന എൽ പി സ്കൂൾ അധ്യാപകന്റെ വേഷത്തിലാണഭിനയിക്കുന്നത്. നെടുമുടി വേണു, ജഗതി ശ്രീകുമാർ, കോട്ടയം നസീർ, സലിം കുമാർ , ജഗദീഷ്,ഇന്ദ്രൻസ്, കെ പി എ സി ലളിത, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സംഗീത സംവിധായകനും, ഗായകനുമായ എം ജയചന്ദ്രൻ അതിഥി താരമായി ഈ ചിത്രത്തിൽ എത്തിയിട്ടുണ്ട്. എ എസ് ഗിരിലാൽ ആണ് ചിത്രം നിർമ്മിച്ചത്.
** Note : Hello! Would you like to share the storyline of the movie മാണിക്യക്കല്ല് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications