നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് മണിയറയിലെ അശോകന്‍. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഗേഷ് ബോജിയുടെ കഥയെ ആസ്പഥമാക്കി വിനീത് കൃഷ്ണന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം സജാദ് കാക്കുവും സംഗീത സംവിധാനം ശ്രീഹരി കെ നായരുമാണ് നിര്‍വ്വഹിച്ചത്. സംസ്ഥാന അവാര്‍ഡ് ജേതാവായ അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. നെറ്റ്ഫ്‌ളിക്‌സില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയാണിത്.
** Note :
കുറിപ്പ്: മണിയറയിലെ അശോകന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.