റാണി പത്മിനിക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. അമല്‍ നീരദിന്റെ കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം എന്ന ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
ദിലീഷ് നായരും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ ഒരുക്കിയത്.നഗര പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, മധുര എന്നിവയാണ്. സന്തോഷ് ടി കുരുവിളയ്‌ക്കൊപ്പം ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജയേഷ് മോഹനാണ് ചിത്രത്തിന് ഛായഗ്രഹണം നിര്‍വഹിച്ചത്. റെക്‌സ് വിജയന്റേതാണ് സംഗീതം.
** Note :
കുറിപ്പ്: മായാനദി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.