ദിലീപ്, കലാഭവൻ മണി, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'മായപ്പൊൻമാൻ'. കിംഗ് സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി വി ആന്റണി, പി എ വേലായുധൻ, പി സി ഏലിയാസ് എന്നിവർ നിർമ്മിച്ച് തുളസീദാസ് സംവിധാനം ചെയ്ത ഈ ചിത്രം സെവൻ സ്റ്റാർ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജെ പള്ളാശ്ശേരി ആണ്. മോട്ടോർ വർക്ക് ഷോപ്പ് നടത്തുന്ന മത്തായ്ച്ചന്റെ (കുതിരവട്ടം പപ്പു) കടയിലെ ജീവനക്കാരനായ പ്രസാദ് (ദിലീപ്) ബുദ്‌ധിയുറയ്ക്കാത്ത പ്രായത്തിലേ മാതാപിതാക്കളെ നഷ്ടമായ ചേച്ചിയുടെ മകളുമൊപ്പമാണ് താമസം. ഒരു ദിവസം കോടീശ്വര പുത്രി നന്ദിനിയെ (മോഹിനി) ബന്ധുക്കളുടെ വധശ്രമത്തിൽ നിന്ന് പ്രസാദ് രക്ഷിക്കുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബുദ്‌ധിസ്ഥിരത നഷ്ടപ്പെട്ട നന്ദിനിയെ പ്രസാദിന് മറ്റാരുമറിയാതെ സ്വന്തം വീട്ടിൽ സംരക്ഷിക്കേണ്ടി വരുന്നു. ഇതിന് സഹപ്രവർത്തകനും സുഹൃത്തുമായ ഫ്രെഡി ലോപ്പസിന്റെ (കലാഭവൻ മണി) സഹായവും പ്രസാദിനുണ്ട്. നന്ദിനി പ്രസാദിനൊപ്പമുള്ള കാര്യം ഒരുനാൾ നന്ദിനിയുടെ ബന്ധുക്കൾ കണ്ടെത്തുന്നു.
** Note :
കുറിപ്പ്: മായപ്പൊൻമാൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.