ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത മലയാള ചിത്രമാണ് മയില്‍.പ്രിയലാല്‍, ജീവന്‍ ജയറാം, പ്രവീണ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ഒരുതുണ്ട് മണ്ണിനുവേണ്ടി ദാഹിച്ച ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.ഒപ്പം ഒരു സമരത്തില്‍ മരിച്ച അച്ഛന്റെ ചേര വീണ ഒരുപിടി മണ്ണുമായി അമ്മയെയും കൂട്ടി മറ്റൊരു ഗ്രാമത്തില്‍ ജീവിതം തേടുന്ന മകളുടെ കഥയുമാണിത്.അവളുടെ പ്രണയവും പ്രതികാരവും ചിത്രം പറയുന്നു.
.കുളപ്പുള്ളി ലീല, കലിംഗ ശശി, ഹരി മേനോന്‍, അബു സലീം എന്നിവരാണ് മറ്റു താരങ്ങള്‍.അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്.ഓരോ പാട്ടിനും ഓരോ കൊറിയോഗ്രാഫര്‍മാരാണ് വര്‍ക്ക് ചെയ്യുന്നത്.രേഖ മാസ്റ്റര്‍,ശാന്തി മാസ്റ്റര്‍,കലാ മാസ്റ്റര്‍,പ്രസന്നന്‍,മധു സമുദ്ര എന്നിവരാണ് നൃത്ത സംവിധാനം.
ക്രിയേറ്റീവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പോള്‍ പൊന്‍മണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.സുനില്‍ദത്താണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.മനു ജഗത് കലാസംവിധാനവും,എഡിറ്റിങ്ങ് പിസി മോഹനനും നിര്‍വ്വഹിക്കുന്നു.കുയില്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം തീരുമാനിച്ച പേര്.എന്നാല്‍ മറ്റൊരു ചിത്രത്തിന്റെ പേര് അതുതെന്നയായതിനാല്‍ മയില്‍ എന്നാക്കിമാറ്റുകയായിരുന്നു.പോള്‍ ബത്തേരിയാണ് ഛായാഗ്രാഹകന്‍.ആനന്ദ് പയ്യന്നൂരിന്റെ എസ് സിനിമ ചിത്രം തിയറ്ററുകളിലെത്തും.
** Note :
കുറിപ്പ്: മയില്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.