മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു കഥ/ സംഭവവിവരണം

    പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, മണിയൻപിള്ള രാജു, ലിസി, പ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986 ജനുവരി 25-ന് പ്രദർശനത്തിനിറങ്ങിയ ഒരു മുഴുനീള ഹാസ്യ ചിത്രമാണ് 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു'. ചിത്രദേശം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇടപ്പഴഞ്ഞി വേലപ്പൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സാജ് മൂവീസ് ആണ്. ഈ ചിത്രത്തിന്റെ കഥ നടൻ ജഗദീഷിന്റേതാണ്. കൂടാതെ ശ്രീനിവാസൻ തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നു.
     
    അമേരിക്കയിൽ നിന്ന് മടങ്ങിവരുന്ന ശ്രീ എം എ ധവാന്റെ (ശ്രീനിവാസൻ) വീട്ടിലെ ഡ്രൈവറാണ് ശംഭു (മോഹൻലാൽ). മാധവന്റെ പിതാവു (സി ഐ പോൾ) മകന് വധുവായി കണ്ടുവച്ച പെണ്ണിനെ കാണാൻ പോകാൻ മാധവനെ നിർബന്ധിക്കുന്നു. അടുത്തുള്ള പട്ടണത്തിലെ ഒരു ധനാഡ്യൻ സർദാർ കൃഷ്ണക്കുറുപ്പിന്റെ (ജഗതി) മകൾ ശോഭയാണ് (ലിസി) പ്രതിശ്രുത വധു. വിവാഹം കഴിക്കുന്ന പെണ്ണിനെക്കുറിച്ച് വിചിത്രമായ സങ്കല്പങ്ങളുള്ള ധവാൻ അവളുടെ എളിമയും മറ്റും ദൂരെ നിന്ന് പഠിക്കണമെന്ന് ശഠിക്കുന്നു. മാധവന്റെ കുടുംബ സുഹൃത്ത് മേനോൻ (ബഹദൂർ) ഇതിനൊരുപായം മാധവനു പറഞ്ഞുകൊടുക്കുന്നു. സർദാർ കൃഷണക്കുറുപ്പിന്റെ വീട്ടിൽ മാധവൻ കുറച്ച് ദിവസം താമസിക്കാൻ പോവുമ്പോൾ, ശോഭയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ വേണ്ടി ഒരു ആൾമാറാട്ടം നടത്താൻ മേനോനുപദേശിക്കുന്നു. ഡ്രൈവർ ശംഭു അമേരിക്കക്കാരനായും മാധവൻ ഡ്രൈവറായും പോയാൽ ശോഭയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാം എന്നതാണ് മേനോന്റെ ഉപായം. അവർ പുറപ്പെട്ടതിനു ശേഷം കാണാൻ അല്പം മോശമായ മാധവനെ ശോഭ അവഗണിക്കാതിരിക്കാൻ വേണ്ടി സർദാർ കൃഷ്ണക്കുറുപ്പിന്റെ വീട്ടിലേക്ക് ഫോൺ ചെയ്ത് ഡ്രൈവറായി വരുന്നവനാണ് അമേരിക്കക്കാരൻ എന്ന് പറയുന്നു. ഇതിനിടെ പോവുന്ന വഴിയിലുണ്ടാവുന്ന ചില തിക്താനുഭവങ്ങൾ കാരണം ഡ്രൈവർ വേഷം മടുത്ത മാധവൻ ആൾമാറാട്ടം വേണ്ട എന്ന് തീരുമാനിക്കുന്നു. പക്ഷെ ഇതിനെക്കുറിച്ച് അറിയാത്ത സർദാർ കൃഷ്ണക്കുറുപ്പും കുടുംബവും ഡ്രൈവറാണെന്ന് കരുതി മാധവനോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും, ശോഭ ശംഭുവാണ് തന്റെ പ്രതിശ്രുത വരൻ എന്ന് കരുതി ശംഭുവുമായി പ്രേമത്തിലുമാവുകയും ചെയ്യുന്നു. 
    **Note:Hey! Would you like to share the story of the movie മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X