രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേലേപ്പറമ്പില്‍ ആണ്‍വീട്. ജയറാം, ശോഭന,നരേന്ദ്രപ്രസാദ്,മീന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിജയരാഘവന്‍,ജനാര്‍ദ്ദനന്‍,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,വത്സല മേനോന്‍,പ്രിയങ്ക എം നായര്‍,കലാഭവന്‍ റഹ്മാന്‍,വി ഡി രാജപ്പന്‍,പറവൂര്‍ ഭരതന്‍,വിനു ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസന്‍,ഐ എസ് കുണ്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ ജെ യേശുദാസ്, സുജാത മോഹന്‍, മിന്മിനി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ആനന്ദക്കുട്ടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഒ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാണി സി കാപ്പനാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.