പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി അബ്ദുള്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് മിസ്സിങ്ങ് ഗേള്‍. സഞ്ജു സോമനാഥ്, അഷിക അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഫൈന്‍ ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴി, ടിബി വിനോദ്, സന്തോഷ് പുത്തന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. വിശാല്‍ വിശ്വനാഥനും അഫ്‌സല്‍ കെ അസീസും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. ഷിഹാബ് ഓങ്ങല്ലൂര്‍ ആണ് ചിത്രത്തിന്‌റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. സത്യജിത്തിന്റെ വരികള്‍ക്ക് ജയഹരി കാവാലം സംഗീതം നല്‍കിയിരിക്കുന്നു.
** Note :
കുറിപ്പ്: മിസ്സിങ് ഗേൾ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.