അനു സിത്താര, അനീഷ് ജി മേനോൻ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അമീൻ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോമോ ഇൻ ദുബായ്'. സക്കരിയ, ആഷിഫ് കക്കോടി എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സജിത് പുരുഷു നിർവ്വഹിക്കുന്നു.
ബി.കെ ഹരിനാരായണന്റെയും ഡോക്ടർ ഹിക്മത്തുള്ളയുടെയും വരികൾക്ക് ജാസി ഗിഫ്റ്റ് ഗഫൂർ എം ഖയൂമും എന്നിവർ സംഗീതം പകരുന്നു. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായ ഹാരിസ് ദേശം നിർമ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റർ-രതീഷ് രാജ്.
ക്രോസ് ബോർഡർ കാമറ, ഇമാജിൻ സിനിമാസ് എന്നിവയുടെ ബാനറിൽ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവർ ചേർന്നാണ് ' മോമോ ഇൻ ദുബായ് ' നിർമ്മിക്കുന്നത്.
** Note :
കുറിപ്പ്: മോമോ ഇന്‍ ദുബായ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.