നവാഗതനായ രതീഷ് രാജു എം ആര്‍ സംവിധാനം ചെയ്ത ചിത്രമാണ് മൂന്നാം പ്രളയം.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ അഷ്‌കര്‍ സൗദാനാണ് നായകനായി എത്തുന്നത്.സനുജ സോമനാഥനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.സായ്കുമാര്‍,അനില്‍ മുരളി,അരിസ്‌റ്റോ സുരേഷ്,ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.റസാഖ് കുന്നത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.സച്ചിദാനന്ദന്‍ പുഴക്കര,മണിത്താമര എന്നിവരുടെ വരികള്‍ക്ക് രഘുപതിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.നയാഗ്ര മൂവിസിനുവേണ്ടി ദേവസ്യ കുര്യാക്കോസ് അടിമാലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: മൂന്നാം പ്രളയം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.