മൂന്നര കഥ
സൂരജ് എസ് കുറുപ്പ് സംവിധാനം ചെയ്ത ചിത്രമാണ് മൂന്നര. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്നരയടി പൊക്കമുള്ളവരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അത്ഭതുദ്വീപിലൂടെ ശ്രദ്ധേയനായ അറുമുഖന്‍, മഞ്ജു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സര്‍ക്കസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഇവര്‍ ഫഌറ്റില്‍ ജോലിക്കാരായി നില്‍ക്കുന്നതും ഇതിനിടയില്‍ നടക്കുന്ന കൊലപാതകവും പ്രതിയെ കണ്ടെത്തുന്നതിനായി നടത്തുന്ന അന്വേഷണവുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, കൃഷ്ണകുമാര്‍, പി ബാലചന്ദ്രന്‍, അംബിക മോഹന്‍, കോട്ടയം റഷീദ് തുടങ്ങിയരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. എഎല്‍എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സുമിത തിരുമുരുകന്‍, ഷീജ ബിനു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോയമ്പത്തൂരിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മുഖ്യധാരാ സമൂഹത്തില്‍ നിന്നും ഉയരക്കുറവിന്റെ പേരില്‍ മാറ്റി നിര്‍ത്തുന്നവരുടെ ജീവിതത്തിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് മൂന്നര കൃത്യമായി പറയുന്നുണ്ട്.
** Note : Hello! Would you like to share the storyline of the movie മൂന്നര or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications